---
title: "തൊഴിലുറപ്പ് മേറ്റിനെ മാറ്റി; യുഡിഎഫ് മെമ്പറുടെ കള്ള പ്രചരണം അവസാനിപ്പിക്കുക - സി.പി.എം"
english_title: "CPM Accuses UDF Member Of False Propaganda Over MGNREGS Mate Transfer In Chekkiad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384369/ valayam-chekkiad-mgnregs-mate-transfer-udf-member-false-propaganda-cpm"
published_at: "2026-09-27T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab89a834c549_valayam-chekkiad-mgnregs-mate-transfer-udf-member-false-propaganda-cpm.jpg"
keywords: ["Chekkiad Ward 4", "MGNREGS Mate Transfer", "KP Kumaran UDF", "CPM Kallunira Local Committee"]
---

# തൊഴിലുറപ്പ് മേറ്റിനെ മാറ്റി; യുഡിഎഫ് മെമ്പറുടെ കള്ള പ്രചരണം അവസാനിപ്പിക്കുക - സി.പി.എം

> **Lead Summary:** **വളയം: **ചെക്യാട് നാലാം വാർഡ് മെമ്പർ കെ. പി. കുമാരനും യു.ഡി.എഫ്. നേതൃത്വവും നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്ന് സി.പി.എം. കല്ലുനിര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വളയം: **ചെക്യാട് നാലാം വാർഡ് മെമ്പർ കെ. പി. കുമാരനും യു.ഡി.എഫ്. നേതൃത്വവും നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്ന് സി.പി.എം. കല്ലുനിര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വാർഡിലെ  തൊഴിലുറപ്പ് മേറ്റിനെ അകാരണമായി മാറ്റിയതുമായി ബന്ധപ്പെട്ട് സി.പി.എം. കാലിക്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി കെ. കെ. പ്രമോദ് വാർഡ് മെമ്പർ കെ. പി. കുമാരനുമായി സംസാരിക്കുന്നതിനിടെ  കുമാരനോട് നിങ്ങൾ ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ തെറ്റിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ മെമ്പർ അസഭ്യം പറഞ്ഞുകൊണ്ട് മുന്നോട്ട് വരികയും നിനക്കും നിന്റെ പാർട്ടിക്കും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തോ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഉണ്ടായത്.

ഇതിനെ വളച്ചൊടിച്ചുകൊണ്ട് കള്ള പ്രചരണം നടത്തുകയാണ് യു.ഡി.എഫ്. ഈ വാക്ക് തർക്കം പ്രദേശവാസികൾ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയും രണ്ടുപേരും പിരിഞ്ഞു പോകുകയും ചെയ്തു. എന്നാൽ കുമാരനും യു.ഡി.എഫ്. നേതൃത്വവും നടത്തുന്ന കള്ള പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്ന് സി.പി.എം. കല്ലുനിര ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

English Summary:

CPM Kallunira Local Committee demanded to end false propaganda being carried out by Chekkiad 4th Ward member K.P. Kumaran and UDF leadership. Regarding unjustified transfer of MGNREGS mate in ward, CPM Kalikkulambu branch secretary K.K. Pramod while talking to ward member K.P. Kumaran told him to stop activities that pit people of area against each other, member allegedly abused and came forward threatening do whatever you and your party can. UDF is distorting this and doing false propaganda. This verbal argument was ended by intervention of locals and both dispersed. CPM Kallunira Local Committee through statement demanded people should recognize false propaganda carried out by Kumaran and UDF leadership.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384369/ valayam-chekkiad-mgnregs-mate-transfer-udf-member-false-propaganda-cpm)